എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ; വെബ്‌സൈറ്റുകൾ ഇതാ

ഉച്ച കഴിഞ്ഞ് മൂന്നുമണിക്കായിരിക്കും ഫലപ്രഖ്യാപനം നടക്കുക.

By Senior Reporter, Malabar News
sslc exam
Rep. Image

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ. ഉച്ച കഴിഞ്ഞ് മൂന്നുമണിക്കായിരിക്കും ഫലപ്രഖ്യാപനം നടക്കുക. പിആർഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ആണ് ഫലപ്രഖ്യാപനം നടത്തുക.

ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 3.30 മുതൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാൻ സാധിക്കും. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനം അതിന്റെ ഫലം പ്രസിദ്ധീകരിക്കും.

അതേസമയം, ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈമാസം 26നാണ് ഫലം പ്രഖ്യാപിക്കുക. നേരത്തെ 22ന് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പ്.

ഔദ്യോഗിക വെബ്‌സൈറ്റുകൾ

http://kbpe.kerala.gov.in
http://results.digilocker.gov.in
http://sslcexam.kerala.gov.in
http://results.kite.kerala.gov.in
www.prd.kerala.gov.in

കൂടാതെ ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് വഴിയും കേരള സ്‌റ്റേറ്റ് ഐടി മിഷന്റെ 9188619958 എന്ന വാട്‌സ് ആപ്പ് നമ്പർ മുഖേനയും ഫലം ലഭ്യമാകുന്നതാണ്.

Most Read| പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE