ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ച നോർവേയിൽ പ്രമുഖ പത്രമായ ‘ആഫ്റ്റൻ പോസ്റ്റർ’ വൻ വിവാദത്തിൽ. കാർട്ടൂണിൽ പാമ്പാട്ടിയായാണ് മോദിയെ ചിത്രീകരിച്ചത്.
കാർട്ടൂണിൽ മോദിയുടെ കൈയിൽ ഒരു മകുടിയുണ്ട്. അത് ഊതുന്നതായാണ് ചിത്രീകരിക്കുന്നത്. മുന്നിൽ പാമ്പിന്റെ രൂപത്തിലുള്ള ഒരു ഇന്ധന പൈപ്പാണുള്ളത്. ‘ബുദ്ധിമാനും എന്നാൽ അൽപ്പം അലോസരപ്പെടുതുന്നതുമായ ഒരാൾ’ എന്ന തലക്കെട്ടിലാണ് കാർട്ടൂൺ പങ്കുവെച്ചിരിക്കുന്നത്. മോദിയുടെ നോർവേ സന്ദർശനത്തിനെ കുറിച്ചെഴുതിയ ലേഖനത്തിനൊപ്പമാണ് കാർട്ടൂണുള്ളത്.
കാർട്ടൂൺ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വംശീയ ആശിക്ഷേപമാണ് പത്രം നടത്തിയെന്നാണ് വിമർശനം. ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായ ഒരു പാമ്പാട്ടികളുടെ നാടായി മാത്രം കാണുന്ന പാശ്ചാത്യ മാദ്ധ്യമങ്ങളുടെ കൊളോണിയൽ മനോഭാവത്തിന്റെ തെളിവാണ് ഇതെന്നാരോപിച്ചാണ് വൻ പ്രതിഷേധങ്ങൾ ഉയരുന്നത്.
നോർവേ സന്ദർശനത്തിനിടയിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും പ്രധാനമന്ത്രി മോദി ഒഴിഞ്ഞുമാറിയെന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് ഈ കാർട്ടൂൺ കൂടി പുറത്തുവന്നത്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































