
ഊട്ടി കൂനൂർ സിംസ് പാർക്കിലെ പഴം മേളയിൽ പ്രധാന ആകർഷണമായി ഈന്തപ്പഴത്തിൽ ഒരുക്കിയ ദിനോസറുകളുടെ രൂപങ്ങൾ. ഒരു ടൺ ഈന്തപ്പഴത്തിൽ ഒരുക്കിയ ഒരു വലിയ ദിനോസറാണ് ഇതിൽ ഏറെ കൗതുകകരം.
ഇത് കൂടാതെ 4.5 ടൺ വിവിധങ്ങളായ പഴങ്ങളാൽ ഒരുക്കിയ മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ദിനോസറിന്റെ രൂപങ്ങൾ, സസ്യബുക്കായ ദിനോസർ, രാക്ഷസപക്ഷിയുടെ രൂപം തുടങ്ങിയവയും സന്ദർശകരുടെ മനം കവരുന്നതാണ്.
ഇതല്ലാതെ കോയമ്പത്തൂർ, ധർമപുരി, ഈറോഡ്, കരൂർ, കൃഷ്ണഗിരി, തിരുവണ്ണാമല, വിഴുപുരം തുടങ്ങിയ ജില്ലകളിലെ ഹോർട്ടികൾച്ചർ വിഭാഗങ്ങൾ ഒരുക്കിയ വിവിധങ്ങളായ ശിൽപ്പങ്ങളും ആകർഷണീയമാണ്. പഴം മേളം ശനിയാഴ്ച സമാപിക്കും. സിംസ് പാർക്കിൽ നടക്കുന്ന 66ആംമത്തെ പഴം മേളയാണിത്. നീലഗിരി സമ്മർ ഫെസ്റ്റിലെ അവസാനത്തെ മേളയും.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































