ബെയ്റൂട്ട്: തെക്കൻ ലബനനിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഇസ്രയേൽ സൈന്യം. തന്ത്രപ്രധാനമായ ബൂഫോ കോട്ടയടക്കം സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്. 2000ൽ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ പിൻമാറിയ ശേഷം ഇതാദ്യമായാണ് 900 വർഷം പഴക്കമുള്ള ബൂഫോ കോട്ട പിടിക്കുന്നത്.
തെക്കൻ ലബനനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് മുന്നേറാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉത്തരവിറക്കിയതോടെയാണ് സൈനിക നടപടി. തെക്കൻ ലബനനിലെ ലിറ്റാനി നദിവരെയുള്ള പ്രദേശങ്ങൾ നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്ന് പത്തുകിലോമീറ്റർ തെക്കോട്ട് സഹറാനി നദി വരെയുള്ള മേഖലയിലാണ് സേനാ നീക്കം നടക്കുന്നത്.
ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള മുഴുവൻ പ്രദേശങ്ങളും പിടിച്ചെടുക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. 12 ലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ രണ്ടുമാസത്തിനകം ലബനനിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടത്. 3370 പേർ കൊല്ലപ്പെട്ടു. അതിനിടെ, ഇസ്രയേൽ സൈന്യത്തിന് നേരെ ശക്തമായ ആക്രമണം നടത്തിയെന്നും ഓർ ഡ്രോണിനെ വീഴ്ത്തിയെന്നും ഹിസ്ബുല്ല നേതൃത്വം പറഞ്ഞു. ആക്രമണം അവസാനിപ്പിക്കണമെന്ന് വിവിധ ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു



































