ജോർഹട്ട്: അസമിലെ ജോർഹട്ടിൽ വ്യോമസേനാ വിമാനം തകർന്നുവീണു. എഎൻ- 32 വിമാനമാണ് തകർന്നുവീണത്. പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
അപകടത്തെ കുറിച്ചോ ആളപായത്തെ കുറിച്ചോ നിലവിൽ വിവരങ്ങൾ ലഭ്യമല്ല. പൈലറ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്. അടിയന്തര സഹായത്തിനുള്ള സംഘം സ്ഥലത്തെത്തി. തീയണക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യോമസേനാ താവളത്തിന്റെ പരിധിക്കുള്ളിൽ തന്നെയാണ് വിമാനം പതിച്ചത്. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിമാനത്തിൽ കൂടുതൽ ആളുകളുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. അസമിൽ യുദ്ധവിമാനം തകർന്നുവീണ് രണ്ടുമാസം പിന്നിടുമ്പോഴാണ് വീണ്ടും മറ്റൊരു വിമാനാപകടം റിപ്പോർട് ചെയ്തിരിക്കുന്നത്.
Most Read| 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ് ആപ്പ്


































