മലപ്പുറം: അർജന്റീന ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതായി കെപി. നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടത്തുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയിലേക്ക് പ്രമുഖർ എത്തുമെന്നാണ് എംഎൽഎയുടെ അവകാശവാദം.
പൊന്നാനിയിലെ ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഷാരൂഖ് ഖാനും ശ്രേയ ഘോഷാലും ലയണൽ മെസ്സി തൊട്ട് മംദാനി വരെയുള്ള ആളുകളെ പൊന്നാനിയിലേക്ക് കൊണ്ടുവരണമെന്ന് ചിന്തയുണ്ട്. ഇതൊന്നും വിടുവായത്തമായി തള്ളിക്കളയണ്ട. ഈ പറഞ്ഞ പേരുകളിൽ 75 ശതമാനം പേരെയെങ്കിലും കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കംവേണ്ട”- നൗഷാദലി പറഞ്ഞു.
കൂടാതെ, മോഹൻലാലിലെ പൊന്നാനി ബിനാലെയുടെ ഡയറക്‌ടറാക്കണമെന്നുള്ള ആലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പിണറായി സർക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന വി. അബ്‍ദുറഹിമാൻ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത് നടക്കാതെ വന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
Most Read| മകൾക്ക് കൂട്ടുപോയി; ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കോടെ ഷീജുവിന്റെ മടക്കം





































