തൃശൂർ: സമരത്തിനിറങ്ങിയ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്മെന്റ്. 4000 മുതൽ 6000 വരെയാണ് വർധന. സമരം ചെയ്‌തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ഇതോടെ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചു.
അതേസമയം, ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരുകയാണ്. ആശുപത്രിയിലെ വേതന വർധനവിൽ ഇതുവരെ മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല. സർക്കാർ തലത്തിൽ അടുത്ത ശമ്പള പരിഷ്‌കരണം നടപ്പിലാകുമ്പോൾ ആവഹ്സ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടാണ് ആശുപത്രി മാനേജ്മെന്റ് നേരത്തെ സ്വീകരിച്ചിരുന്നത്.
എന്നാൽ, ഈ നീക്കം അംഗീകരിക്കാനാകില്ലെന്ന് യുഎൻഎ വ്യക്‌തമാക്കിയിരുന്നു. അതേസമയം, നഴ്‌സുമാരുടെ ശമ്പള വർധന സംബന്ധിച്ച് ഏപ്രിൽ ഒന്നിന് മാനേജ്മെന്റ് എടുത്ത തീരുമാനം നഴ്‌സ് സംഘടന ഇന്ന് അംഗീകരിക്കുകയായിരുന്നു എന്നാണ് മാനേജ്മെന്റ് വിശദമാക്കുന്നത്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി



































