ബംഗാളിൽ 11-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

By Senior Reporter, Malabar News
Baruipur girl murder case
Representational Image

കൊൽക്കത്ത: ബംഗാളിലെ ബറൂയിപ്പുറിൽ 11 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രകാശ് മൊണ്ടാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ്. കുറ്റകൃത്യം നടന്ന സ്‌ഥലത്ത്‌ വെടിവെപ്പിനായി കൊണ്ടുപോയപ്പായിരുന്നു സംഭവം.

തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പ്രതിക്ക് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 12.45ഓടെയാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പിന് പുറപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപുരിൽ വെച്ച് കുറ്റകൃത്യം നടന്ന രീതി പുനരാവിഷ്‌കരിക്കുന്നതിനായാണ് ഇയാളെ കൊണ്ടുപോയത്.

എന്നാൽ, തെളിവെടുപ്പ് നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് പ്രശാന്ത് മൊണ്ടാൽ അപ്രതീക്ഷിതമായി പോലീസിന്റെ പക്കൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്‌തമാക്കി. തോക്ക് കൈക്കലാക്കിയ പ്രതി പോലീസിന് നേരെ ഒരു റൗണ്ട് വെടിയുതിർക്കുകയും അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും പോലീസ് അറിയിച്ചു.

ഇതേത്തുടർന്ന് സ്വയം പ്രതിരോധത്തിനായി തിരിച്ച് വെടിവെക്കുക ആയിരുന്നുവെന്നാണ് പോലീസിന്റെ വാദം. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രതിയെ ഉടൻ തന്നെ ബറൂയിപ്പുർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിക്കുകയായിരുന്നു. പീഡനത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നുവരുന്നതിനിടെയാണ് പ്രതി കൊല്ലപ്പെടുന്നത്.

കേസിലെ പ്രധാന പ്രതി ആനന്ദ സർദാർ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മൂന്നുപേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുമുണ്ട്. കൊലയ്‌ക്ക് മുൻപ് പെൺകുട്ടി ക്രൂരമായി പീഡനത്തിന് ഇരയായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂട്ടുകാരിയുടെ പിറന്നാളിന് സമ്മാനം വാങ്ങാനായി വീട്ടിൽ നിന്ന് ശനിയാഴ്‌ചയാണ്‌ പെൺകുട്ടി പുറത്തുപോയത്. കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ചാക്കിൽകെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE