കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ക്‌ളോക്ക് ടവർ തകർന്നു വീണു; ആളപായമില്ല

ക്‌ളോക്ക് ടവറിന്റെ ശോചനീയാവസ്‌ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം.

By Senior Reporter, Malabar News
Kozhikode Railway Station Clock tower collapse
ക്‌ളോക്ക് ടവർ തകർന്നുവീണപ്പോൾ (Image Courtesy: Kerala Kaumudi) Cropped by Team MN

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ക്‌ളോക്ക് ടവർ തകർന്നു വീണു. രണ്ടാം നമ്പർ പ്ളാറ്റ്‌ഫോമിലേക്കാണ് തകർന്നു വീണത്. ആളപായമില്ല. അപകടത്തെ തുടർന്ന് 1,2,3 പ്ളാറ്റ്‌ഫോമിലെ വൈദ്യുതി റദ്ദാക്കി. ഇതോടെ ട്രെയിൻ സർവീസുകൾ വൈകും.

കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പ്ളാറ്റ്‌ഫോമിൽ ഉള്ളപ്പോഴാണ് അപകടം. ഈ ട്രെയിൻ അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് 2.05ന് പുറപ്പെടേണ്ട ട്രെയിനാണിത്. അപകടം നടക്കുന്ന സമയത്ത് യാത്രക്കാർ ഇവിടെ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവായത്. ചില ജീവനക്കാർ ഓടിമാറുകയും ചെയ്‌തു. ക്‌ളോക്ക് ടവറിന്റെ ശോചനീയാവസ്‌ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം.

150 വർഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് കനത്ത മഴയാണ് പെയ്‌തിരുന്നത്. ഇതേത്തുടർന്ന് ക്‌ളോക്ക് ടവർ തകർന്നു വീണേക്കാമെന്ന മുന്നറിയിപ്പുകൾ ഉദ്യോഗസ്‌ഥർക്ക്‌ ലഭിച്ചതായാണ് വിവരം. സുരക്ഷാ ക്രമീകരണങ്ങൾ നടത്തിവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE