തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് നിലവിൽ തുടരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മുൻ വർഷത്തേക്കാൾ വൈദ്യുതി ഉപയോഗം കൂടി. എന്നാൽ, ആഭ്യന്തര ഉൽപ്പാദനം കുറയുകയും ചെയ്തു. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനൽക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് മടക്കി നൽകേണ്ടി വരുന്നതും പ്രതിസന്ധി കൂട്ടി. യുഡിഎഫ് കാലത്തെ ദീർഘകാല കരാർ റദ്ദാക്കിയതും സോളാർ വൈദ്യുതി രാത്രിയിലേക്ക് സംഭരിക്കാനാകാത്തതും പ്രതിസന്ധിക്ക് കാരണമായി.
എസി, അലങ്കാര വിളക്കുകൾ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ഇടപെടലും സർക്കാർ നടത്തുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. പീക്ക് സമയങ്ങളിലാകും നിയന്ത്രണം.
ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ആവശ്യമായ അളവിൽ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമാകാതിരുന്നതിനാൽ രാത്രി 7.15 മുതൽ 12.15 വരെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം അനിവാര്യമാണെന്നാണ് കെഎസ്ഇബി അറിയിച്ചത്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്





































