കൽപ്പറ്റ: കനത്ത മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പുറപ്പെടുവിച്ചതിനാലും നാളെ വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും കലക്‌ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, മത പഠന ക്ളാസുകൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്‌കൂൾ, റസിഡൻഷ്യൽ കോളേജുകൾ എന്നിവയ്‌ക്ക് അവധി ബാധകമല്ല.
ജില്ലയിൽ മഴ ശക്‌തിപ്പെടുന്ന സാഹചര്യത്തിൽ ഇന്ന് നാളെയും ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തിലെ 8,9,10,11,12 വാർഡുകളിലെ സ്‌കൂളുകൾക്കാണ് ജില്ലാ കലക്‌ടർ ഡിആർ മേഘശ്രീ ഇന്ന് അവധി നൽകിയത്.
ജില്ലയിൽ രണ്ടു ദിവസമായി ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ക്വാറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാഹസിക സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ദുരന്തസാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്‌ഥാപനങ്ങൾക്ക് കലക്‌ടർ നിർദ്ദേശം നൽകി.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്






































