എലിപ്പനി; മരിച്ചവരിൽ കൂടുതൽപ്പേർ കൂലിത്തൊഴിലാളികൾ, കരുതൽ വേണം

എലിപ്പനി ബാധിച്ച് മരിച്ചവരിൽ 36.72 ശതമാനമാണ് കൂലിത്തൊഴിലാളികൾ. മഴക്കാലത്ത് ചെളിവെള്ളത്തിലും വെള്ളക്കെട്ടിലും ജോലി ചെയ്യുന്നവരാണ് രോഗത്തിന്റെ ഏറ്റവും വലിയ ഇരകൾ.

By Senior Reporter, Malabar News
Rat fever
Rep. Image

തിരുവനന്തപുരം: മഴക്കാല രോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്‌പൈറോസിസ്‌. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളിൽ ഒന്നുകൂടിയാണ് എലിപ്പനി. സംസ്‌ഥാനത്ത്‌ ഈവർഷം പകർച്ചവ്യാധി മരണങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്‌ എലിപ്പനിയിൽ തന്നെ.

രോഗം ബാധിച്ച് മരിച്ചവരിൽ ഏറ്റവും കൂടുതൽപ്പേർ കൂലിത്തൊഴിലാളികളാണ്. ആരോഗ്യവകുപ്പിന്റെ 2025ലെ തൊഴിൽവിഭാഗം തിരിച്ചുള്ള വിശകലനത്തിലാണ് ഈ വിവരം. എലിപ്പനി ബാധിച്ച് മരിച്ചവരിൽ 36.72 ശതമാനമാണ് കൂലിത്തൊഴിലാളികൾ. മഴക്കാലത്ത് ചെളിവെള്ളത്തിലും വെള്ളക്കെട്ടിലും ജോലി ചെയ്യുന്നവരാണ് രോഗത്തിന്റെ ഏറ്റവും വലിയ ഇരകൾ.

തൊഴിൽവിഭാഗം തിരിച്ചുള്ള രോഗബാധിതർ ശതമാനം നിരക്കിൽ

  • കൃഷിയും അനുബന്ധ ജോലികളും ചെയ്യുന്നവ 10.94%
  • വീട്ടുവളപ്പിൽ കൃഷിയിലും ഗാർഡനിങ്ങിലും ഏർപ്പെടുന്നവർ (10.16%)
  • നിർമാണ തൊഴിലാളികൾ (9.38%)
  • തൊഴിലുറപ്പ് തൊഴിലാളികൾ (7.81%)

മറ്റ് തൊഴിൽവിഭാഗങ്ങൾ (ശതമാനത്തിൽ)

  • പെയിന്റർ- 4.69%
  • മൽസ്യത്തൊഴിലാളി, കന്നുകാലി വളർത്തൽ, ഡ്രൈവർ- 3.13% വീതം
  • ടൈൽ തൊഴിലാളി, തുന്നൽ തൊഴിലാളി- 2.34% വീതം
  • പ്ളംബർ, സെക്യൂരിറ്റി ജീവനക്കാരൻ, തൊഴിലില്ലാത്തവർ- 1.56% വീതം
  • ചുമട്ടുതൊഴിലാളി, ഇറച്ചിവെട്ടുകാർ- 0.78% വീതം

എലിപ്പനി മരണങ്ങൾ

  • 2025ൽ സംസ്‌ഥാനത്ത്‌ എലിപ്പനി മരണം-392
  • ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ല-58, രണ്ടാമത് മലപ്പുറം- 49, മൂന്നാമത് എറണാകുളം- 44
  • ഏറ്റവും കുറവ് കാസർഗോഡ്-9
  • സംസ്‌ഥാനത്ത്‌ മരിച്ചവരിൽ 125 പേരും 50-59 വയസുകാർ.

ശ്രദ്ധിക്കുക

എലി, കന്നുകാലികള്‍, നായ്‌ക്കൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെളളവുമായുളള സമ്പര്‍ക്കമാണ് എലിപ്പനിയ്‌ക്ക് കാരണമാകുന്നത്. അതിനാല്‍ മലിനജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്‌തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവര്‍ ബൂട്ട്, കൈയ്യുറ തുടങ്ങിയ മുന്‍കരുതലുകളെടുക്കണം.

മലിനജലത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്‌ചയിൽ ഒരിക്കല്‍ ഡോക്‌സിസൈക്ളിന്‍ (100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.

Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE