ന്യൂഡെൽഹി: സഹപ്രവർത്തകയെ ബലാൽസംഗം ചെയ്ത കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബൈ ഹൈക്കോടതി. കേസിലെ തരുണിനെ വെറുതെവിട്ട 2021ലെ വിചാരണാ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഗോവ സർക്കാർ നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി വിധി.
വിധി പ്രസ്താവിക്കുമ്പോൾ കോടതിയിൽ ഉണ്ടായിരുന്ന തരുൺ തേജ്പാലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ശിക്ഷ സംബന്ധിച്ച വാദം ഉടൻ കോടതി കേൾക്കും. ജസ്റ്റിസുമാരായ നീല ഗോഖലെ, അമിത് സംദേക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
2013 നവംബർ 7,8 തീയതികളിൽ ഗോവയിൽ വെച്ച് തരുൺ തേജ്പാൽ ലൈംഗിക അതിക്രമം നടത്തിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ ആയിരുന്നു കേസ്. 2017ലാണ് വിചാരണ ആരംഭിച്ചത്.
2021ൽ വിചാരണാക്കോടതി തേജ്പാലിനെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ഗോവ സർക്കാർ ആണ് ബോംബൈ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഗോവ സർക്കാരിന് വേണ്ടി സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ആണ് ഹൈക്കോടതിയിൽ ഹാജരായത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































