യുഡിഎഫ് അവിശ്വാസ പ്രമേയം; നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്‌ടമായി

ഒരു മാസത്തിനുള്ളിൽ പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ തിരഞ്ഞെടുപ്പ് നടത്തും.

By Senior Reporter, Malabar News
bjp
Rep. Image

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് തിരിച്ചടി. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്‌ടമായി. എൽഡിഎഫിലെ രണ്ട് അംഗങ്ങൾ പിന്തുണച്ചതോടെ പ്രമേയം പാസാകുകയായിരുന്നു.

ആറിന് എതിരെ എട്ട് വോട്ടുകൾക്കാണ് അവിശ്വാസം പാസായത്.14 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ യുഡിഎഫ്-6, എൻഡിഎ-6, എൽഡിഎഫ്-2 എന്നിങ്ങനെയാണ് കക്ഷിനില.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും എൻഡിഎക്കും തുല്യ സീറ്റ് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബിജെപിയിലെ വിബി. പ്രസാദ് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡണ്ട് സ്‌ഥാനം കോൺഗ്രസിനായിരുന്നു. ഒരു മാസത്തിനുള്ളിൽ പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ തിരഞ്ഞെടുപ്പ് നടത്തും.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE