രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കണം; PCWF നെക്‌സസ്‌ മീറ്റിൽ നൗഷാദലി എംഎൽഎ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) പ്രവാസി കൗൺസിൽ സംഘടിപ്പിച്ച 'നെക്‌സസ്‌ 2026 പ്രവാസി മീറ്റ്' നിളാ സംഗ്രഹാലയത്തിൽ ഉൽഘാടനം ചെയ്‌ത്‌ സംസാരിച്ച കെപി നൗഷാദലി എംഎൽഎ നാടിന്റെ വികസന കാര്യത്തിൽ രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു.

By Senior Reporter, Malabar News
political-narrow-mindedness-must-be-avoided-mla-noushad-ali
Image source: KPN / FB | Designed by Team MN

മലപ്പുറം: ജാതിമത ചിന്തകളില്ലാത്ത വിശാല മനസ്‌കത പൊന്നാനിയുടെ പാരമ്പര്യമാണെന്നും, ഇതേ മാതൃകയിൽ രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കി എല്ലാവർക്കും ഒന്നിച്ചിരിക്കാൻ കഴിയുമ്പോഴാണ് നാടിന്റെ വികസനവും സന്തോഷവും സാധ്യമാകുകയെന്നും കെപി നൗഷാദലി എംഎൽഎ.

എന്നും രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരുടെ നിർദ്ദേശങ്ങൾക്ക് അർഹമായ പരിഗണന നൽകി പ്രവർത്തിച്ച ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ് ജനാധിപത്യ വിശ്വാസികളുടെ എക്കാലത്തെയും മാതൃകയെന്നും, കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരെയും ഉൾക്കൊളളുന്ന പിസിഡബ്ള്യുഎഫ്‌ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനി കൾച്ചറൽ ഫൗണ്ടേഷൻ പ്രവാസി കൗൺസിൽ, നിളാ സംഗ്രഹാലയത്തിൽ സംഘടിപ്പിച്ച നെക്‌സസ് 2026 പ്രവാസി മീറ്റിൽ കെപി രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. നഗരസഭ അധ്യക്ഷ സിവി സുധ, പെരുമ്പടപ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്‌മയിൽ, സിപി സെക്കീർ, പി കോയക്കുട്ടി മാസ്‌റ്റർ, സിവി മുഹമ്മദ് നവാസ്, ടി മുനീറ, അടാട്ട് വാസുദേവൻ മാസ്‌റ്റർ, എസ് ലത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

പ്രവാസ ലോകത്തെ പ്രവർത്തനങ്ങളിലൂടെയും, സാമൂഹ്യ സേവനങ്ങളിലൂടെയും നാടിന്റെ പ്രശസ്‌തി ഉയർത്തിയ പ്രവാസികൾക്കുള്ള രണ്ടാമത് ‘പൊൻ പ്രവാസി ശ്രേഷ്‌ഠ പുരസ്‌കാരം’ 16 പേർക്കും, താലൂക്കിലെ പ്രവാസികളായ 10 ബിസിനസുകാർക്ക്‌ ‘ബിസിനസ് എക്‌സലൻസ്’ അവാർഡും മീറ്റിൽ വിതരണം ചെയ്‌തു.

political-narrow-mindedness-must-be-avoided-mla-noushad-ali
നെക്‌സസ്‌ മീറ്റിൽ കെപി നൗഷാദലി എംഎൽഎ സംസാരിക്കുന്നു /ചിത്രത്തിന് കടപ്പാട്: PCWF

അക്‌ബർ ട്രാവൽസിനുളള PCWF ഗ്‌ളോബൽ പാർട്‌ണർ അവാർഡ് അക്ബർ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് സ്‌ഥാപകൻ ഡോ. കെവി അബ്‌ദുൽ നാസർ, കെപി നൗഷാദലി എംഎൽഎയിൽ നിന്നും സ്വീകരിച്ചു. ഏഷ്യൻ കരാട്ടെ ഫെഡറേഷൻ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട അബ്‌ദുൾ ലത്തീഫ് വിപി (ഷാർജ)യെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

ചെയർമാൻ അഷ്‌റഫ്‌ ദിലാറ അധ്യക്ഷനായ നെക്‌സസ്‌ 2026 പ്രവാസി മീറ്റിൽ നോർക്ക സീനിയർ എക്‌സിക്യൂട്ടീവ് കെവി സീനത്ത് നോർക്ക സേവനങ്ങളെകുറിച്ച് ക്‌ളാസ് എടുത്തു. യൂനുസ് ബാവയും നഫലയും അവതരിപ്പിച്ച മെഹ്‌ഫിൽ നൈറ്റോടെ സംഗമം സമാപിച്ചു.

മുഹമ്മദ് അനീഷ്, ശബീർ മുഹമ്മദ്, മുജീബ് കിസ്‍മത്ത്, വേണുഗോപാൽ, ഷബീർ ഈശ്വരമംഗലം, സൽമ നസീർ, സബീന ബാബു തുടങ്ങിയവർ നേതൃത്വം നൽകി. അഷ്‌റഫ്‌ മച്ചിങ്ങൽ സ്വാഗതവും സിസി മൂസ നന്ദിയും പറഞ്ഞു.

Vanitha Varthakal| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE