സ്വാതന്ത്ര്യ ദിനാഘോഷം; സ്‌കൂളുകളിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല

ഓഗസ്‌റ്റ് 15ന് രാവിലെ ഒമ്പത് മണിക്കോ അതിന് ശേഷമോ ദേശീയ പതാക ഉയർത്തുകയും തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു.

By Senior Reporter, Malabar News
independence day

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിലാണ് ഇക്കാര്യം. ഓഗസ്‌റ്റ് 15ന് രാവിലെ ഒമ്പത് മണിക്കോ അതിന് ശേഷമോ ദേശീയ പതാക ഉയർത്തുകയും തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിൽ പറയുന്നു.

ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു. പ്‌ളാസ്‌റ്റിക്ക് പതാകകളുടെ നിർമാണവും ഉപയോഗവും പൂർണമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

സംസ്‌ഥാനത്ത്‌ സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിവാദമായിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, വന്ദേമാതരം മുഴുവനായി പാടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ലോക്ഭവൻ വിശദീകരണം നൽകിയത്.

Most Read| മൂന്ന് പതിറ്റാണ്ട് നീണ്ട സൗഹൃദം, ഇടയ്‌ക്ക് അകന്നു, ഒടുവിൽ തിരിച്ചറിഞ്ഞ സത്യം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE