ന്യൂഡെൽഹി: ഇന്ത്യ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും രാഷ്‌ട്ര നിർമാണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യത്തെ അഭിസംബോധന ചെയ്‌ത് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു രാഷ്‌ട്രപതി. വന്ദേമാതരം ആലപിച്ചുകൊണ്ടാണ് രാഷ്‌ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്‌തത്.
വികസിത ഭാരത നിർമാണത്തിൽ രാജ്യം മുന്നേറുകയാണ്. ജനങ്ങൾ അവരുടെ സ്വപ്‌നങ്ങൾ നേടാനായി പരിശ്രമിക്കുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. നമ്മുടെ രാജ്യത്ത് ഹൈവേകൾ, വാട്ടർവേകൾ, റെയിൽവേകൾ, എയർവേകൾ എന്നീ രൂപങ്ങളിൽ ആധുനിക അടിസ്‌ഥാന സൗകര്യങ്ങളുടെ അഭൂതപൂർവമായ വികസനമാണ് ഉണ്ടായിരിക്കുന്നത്.
ഇത് പുതിയ സംരംഭങ്ങൾക്കുള്ള അവസരങ്ങൾ സൃഷ്‌ടിക്കുകയും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും നിക്ഷേപകരുടെ ആത്‌മവിശ്വാസം വർധിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ സ്വപ്‌നങ്ങൾ നിറവേറ്റുന്ന സർക്കാരാണ് ഇപ്പോഴുള്ളതെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. ധീരതയ്‌ക്കുള്ള സൈനിക മെഡലുകളും പ്രഖ്യാപിച്ചു.
ഒമ്പത് പേർക്ക് കീർത്തിചക്രയും ഏഴുപേർക്ക് മരണാനന്തര ബഹുമതിയും 19 പേർക്ക് ശൗര്യചക്രയുമാണ് പ്രഖ്യാപിച്ചത്. മലയാളി സൈനികൻ തരുൺ വാസുദേവനും ശൗര്യചക്രയ്‌ക്ക് അർഹനായി. പാക്ക് നുഴഞ്ഞുകയറ്റം തടയാൻ ശ്രമിച്ചതിനാണ് പുരസ്‌കാരം. രാഷ്‌ട്രീയ റൈഫിൾസ് മേജറാണ് തരുൺ വാസുദേവൻ.
ലഫ്. കേണൽ മനിയോ ഫ്രാൻസിസിനും കിഷ്‌ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹവിൽദാർ ഗജേന്ദ്ര സിങ്ങിനും കീർത്തിചക്ര നൽകി ആദരിക്കും. ജമ്മു കശ്‌മീർ പോലീസിലെ ആറ് ഉദ്യോഗസ്‌ഥർക്കും കീർത്തിചക്ര നൽകും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാ





































