വിലക്ക് മറികടന്നു; എഐസിസി ആസ്‌ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു

എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വിലക്കിയിട്ടും ആലാപനം തുടർന്നു.

By Senior Reporter, Malabar News
Rahul Gandhi and Mallikarjun Kharge

ന്യൂഡെൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്‌ഥാനത്ത് നാടകീയ രംഗങ്ങൾ. കോൺഗ്രസിന്റെ നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ചതാണ് വിവാദമായത്. എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വിലക്കിയിട്ടും ആലാപനം തുടർന്നു.

ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതിയെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. ഇതിന് വിരുദ്ധമായാണ് എഐസിസി ആസ്‌ഥാനത്ത് നടന്നത്. ആലാപനം കഴിഞ്ഞതിന് ശേഷം ഖർഗെ ദേശീയ പതാക ഉയർത്തി.

വന്ദേമാതരം ബിൽ പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ് ശക്‌തമായി എതിർത്തിരുന്നു. രാജ്യത്ത് കൂടുതൽ വിഭജനത്തിന് വന്ദേമാതരം ബിൽ കരണമാകുമെന്നായിരുന്നു കോൺഗ്രസ് അവകാശപ്പെട്ടത്. കോൺഗ്രസ് ഭരിക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ വന്ദേമാതരം ആലാപനത്തിൽ നിശിതമായ നിലപാട് സ്വീകരിച്ചതിനിടെയാണ് എഐസിസി ആസ്‌ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിക്കുന്നത്.

അതേസമയം, തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. ദേശീയഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പതാക ഉയർത്തിയത്. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന മുഖ്യമന്ത്രി, ഒറ്റക്കെട്ടായി നമ്മൾ ഏത് പ്രതിസന്ധിയും അതിജീവിക്കുമെന്നും പറഞ്ഞു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE