രാഷ്‌ട്രീയ പാർട്ടികളുടെ സമരത്തിൽ വിദ്യാർഥികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് തമിഴ്‌നാട്

കോളേജ് വിദ്യാർഥികൾ രാഷ്‌ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും ഉപരോധങ്ങളിലും പങ്കെടുക്കാതിരിക്കാൻ സർക്കാർ കോളേജുകൾ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി ചേർന്ന് പ്രവർത്തിക്കണമെന്ന ഉത്തരവാണ് വിജയ്‌യുടെ ടിവികെ സർക്കാർ ഇന്ന് പിൻവലിച്ചത്.

By Senior Reporter, Malabar News
Tamil Nadu CM Vijay
വിജയ്

ചെന്നൈ: കോളേജ് വിദ്യാർഥികൾ സമരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്നത് സംബന്ധിച്ച വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്‌നാട്. ഉത്തരവിനെതിരെ എസ്എഫ്ഐ ഉൾപ്പടെയുള്ള വിദ്യാർഥി സംഘടനകൾ കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു.

ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്‌ടറേറ്റ് ഓഫ് കോളേജിന്റെ എജ്യൂക്കേഷന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഉത്തരവ് പിൻവലിച്ചത്. ഓഗസ്‌റ്റ് 17നാണ് ഡയറക്‌ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷണൽ വിവാദ ഉത്തരവ് പുറത്തിറക്കിയത്.

കോളേജ് വിദ്യാർഥികൾ രാഷ്‌ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും ഉപരോധങ്ങളിലും പങ്കെടുക്കാതിരിക്കാൻ സർക്കാർ കോളേജുകൾ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി ചേർന്ന് പ്രവർത്തിക്കണമെന്ന ഉത്തരവാണ് വിജയ്‌യുടെ ടിവികെ സർക്കാർ ഇന്ന് പിൻവലിച്ചത്.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE