‘വ്യാപാര-സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കും’; യുഎസ് താരിഫ് ഭീഷണിയിൽ ഇന്ത്യ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്താനുള്ള ബില്ലിന് യുഎസ് പ്രതിനിധി സഭ അംഗീകാരം നൽകിയ പശ്‌ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‌താവന.

By Senior Reporter, Malabar News
PM Modi and Trump

ന്യൂഡെൽഹി: ഞങ്ങളുടെ വ്യാപാര- സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്താനുള്ള ബില്ലിന് യുഎസ് പ്രതിനിധി സഭ അംഗീകാരം നൽകിയ പശ്‌ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‌താവന.

നിരവധി മുൻ സന്ദർശങ്ങളിൽ വ്യക്‌തമാക്കിയതുപോലെ, 140 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പൂർണമായും പ്രതിജ്‌ഞാബദ്ധമാണ്. വൈവിധ്യമാർന്ന സ്രോതസുകളിലൂടെയും മാറികൊണ്ടിയിരിക്കുന്ന വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ചും രാജ്യം അത് തുടർന്നും നിർവഹിക്കുമെന്നും മന്ത്രാലയം വ്യക്‌തമാക്കി.

വിഷയം വിവിധ യുഎസ് പ്രതിനിധികളുമായി കഴിഞ്ഞ മാസങ്ങളിൽ ചർച്ച ചെയ്‌തിട്ടുണ്ട്‌. ഉഭയകക്ഷി ബന്ധത്തിൽ മാത്രമല്ല, അന്താരാഷ്‌ട്ര ഊർജ വിപണിയിലും ഇത് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ബിൽ പാസാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച വിദേശകാര്യ മന്ത്രാലയം, ഈ വിഷയത്തിലെ തുടർന്നുള്ള സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു.

റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന അഞ്ച് രാജ്യങ്ങൾക്കുമേൽ 100% വരെ താരിഫ് ചുമത്താൻ ട്രംപ് ഭരണകൂടത്തിന് അധികാരം നൽകുന്ന ബില്ലിനാണ് യുഎസ് ജനപ്രതിനിധിസഭ അംഗീകാരം നൽകിയത്. ഇന്ത്യ, ചൈന, സ്ളോവാക്യ, ഹംഗറി, അസർബൈജാൻ എന്നീ പ്രധാന രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബിൽ. 262-159 വോട്ടിനാണ് ബിൽ പാസായത്.

റഷ്യയുടെ ഊർജ, പ്രതിരോധ മേഖലകൾ, പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ, മറ്റു മുതിർന്ന ഉദ്യോഗസ്‌ഥർ, പാശ്‌ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന റഷ്യയുടെ ഷാഡോ ഫ്‌ളീറ്റ് ടാങ്കറുകൾ എന്നിവയെയാണ് പ്രധാനമായും ഈ നിയമം ലക്ഷ്യമിടുന്നത്.

കൂടാതെ, റഷ്യൻ സൈന്യത്തെ സഹായിക്കുന്ന വിദേശ സ്‌ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും ഇറാനുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ വ്യാപിപ്പിക്കാനും ഇതിൽ വ്യവസ്‌ഥയുണ്ട്. ഈ ബില്ലിൽ ഒപ്പുവെക്കുമെന്ന് ട്രംപ് വ്യക്‌തമാക്കിയിട്ടുണ്ട്.

Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE