തിരുവനന്തപുരം: ഐഎഎസുകാരായ ഡോ. ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ബി അശോകിന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയാണ് നൽകിയത്. കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറി എൻ പ്രശാന്തിന് നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും നൽകി.
ഈ രണ്ട് വകുപ്പും മുഖ്യമന്ത്രി വിഡി സതീശനാണ് കൈകാര്യം ചെയ്യുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറായി ഡി. വി മീനാക്ഷിയെയും സർക്കാർ നിയമിച്ച് ഉത്തരവിറക്കി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടവർ എന്ന് ആരോപണം ഉണ്ടായിരുന്നവരാണ് ബി അശോകും എൻ പ്രശാന്തും.
സർക്കാർ നടപടികളെയും ചീഫ് സെക്രട്ടറിയെയും വിമർശിച്ചതിന്റെ പേരിൽ എൽഡിഎഫ് സർക്കാർ കാലത്ത് അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ് എൻ പ്രശാന്ത്. അന്നത്തെ സർക്കാരുമായുള്ള ഏറ്റുമുട്ടലായിരുന്നു ബി അശോകിനെതിരായ അച്ചടക്ക നടപടിക്ക് കാരണമായത്. അതേസമയം, ധനവകുപ്പ് സെക്രട്ടറി പാട്ടിൽ അജിത് ഭാഗവത് റാവു കിഫ്ബി സിഇഒയുടെ അധികച്ചുമതലയും വഹിക്കും.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം




































