ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) അതിന്റെ ചരിത്രപരമായ പ്രാരംഭ ഓഹരി വിൽപ്പനയുമായി (IPO) പൊതുവിപണിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സെപ്തംബർ 17 മുതൽ 21 വരെ നിക്ഷേപകർക്ക് ഈ ഐപിഒയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഇന്ത്യൻ മൂലധന വിപണിയിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നായാണ് ഈ ഐപിഒ വിലയിരുത്തപ്പെടുന്നത്.
വീഗാലാൻഡ് ഡവലപ്പേഴ്സ് ഓഹരികൾ എൻഎസ്ഇയിൽ 10% നേട്ടത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്ന് പ്രാരംഭ ഓഹരി വിൽപ്പന നടത്തി ഓഹരി വിപണിയിലെത്തിയ ആദ്യ റിയൽ എസ്റ്റേറ്റ് കമ്പനിയാണ് വീഗാലാൻഡ് ഡവലപ്പേഴ്സ്. ഐപിഒ വിലയായ 140 രൂപയെ അപേക്ഷിച്ച് 154 രൂപയിലായിരുന്നു ലിസ്റ്റിങ്. തൊട്ടുപിന്നാലെ ലാഭമുണ്ടായി.
നിലവിൽ ഓഹരിവില ഇപ്പോഴുള്ളത് 5% താഴ്ന്ന് 146.30 രൂപയെന്ന ലോവർ- സർക്യൂട്ടിലാണ്. ബിഎസ്ഇയിൽ 7.86% നേട്ടവുമായി 151 രൂപയിലായിരുന്നു ലിസ്റ്റിങ്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച മൂന്നാമത്തെ കമ്പനിയാണ് ഓഹരി വിപണിയിലെത്തിയത്. ഇത് അപൂർവ നേട്ടമാണ്. വി-ഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർല എന്നിവയാണ് മറ്റു രണ്ട് കമ്പനികൾ.
നിലവിലെ ഓഹരിവില പ്രകാരം 713.21 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. 2011 വീഗാർഡിന്റെ തുടക്കം. പ്രീമിയം റസിഡൻഷ്യൽ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന വീഗാലാൻഡ് ഹോംസ് ഇതിനകം പത്ത് പദ്ധതികൾ പൂർത്തിയാക്കി. 12 പദ്ധതികൾ പുരോഗമിക്കുകയാണ്. നിർമാണത്തിനുള്ള പദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കാനും പുതിയ പദ്ധതികൾക്കായി ഭൂമി വാങ്ങാനുമാണ് പ്രധാനമായും ഐപിഒ വഴി സമാഹരിച്ച തുക വിനിയോഗിക്കുക.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































