മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 38 പോയിന്റ് നേട്ടത്തിൽ 52,691ലും നിഫ്റ്റി 10 പോയിന്റ് ഉയർന്ന് 15,789ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോളതലത്തിൽ വിൽപന സമ്മർദ്ദത്തിന് താൽകാലിക വിരാമമായെങ്കിലും ചൈനീസ് വിപണിയിൽ തകർച്ച തുടരുന്നത് മറ്റ് ഏഷ്യൻ വിപണികളെയും ബാധിച്ചു. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
ടൈറ്റാൻ, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐടിസി കൊടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബന്ധൻ ബാങ്ക്, ബ്രിട്ടാനിയ, സൺ ഫാർമ, യുപിഎൽ, ഇന്ത്യൻ ഓയിൽ, മാരികോ, ബ്ളൂ ഡാർട്ട് തുടങ്ങി നൂറിലേറെ കമ്പനികളുടെ പ്രവർത്തന ഫലമാണ് വെള്ളിയാഴ്ച പുറത്തുവിടുന്നത്.