യുഎൻ പൊതുസഭ തുടങ്ങി; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനുമായി പുതിയൊരു സമാധാന കരാറിലെത്തി രാജ്യത്തെ പുനർനിർമിക്കാൻ അവസരം നൽകണമോ, അതോ അവരെ പൂർണമായി തകർത്തെറിയണമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പൊതുസഭയെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു.

By Senior Reporter, Malabar News
donald-trump
ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭയുടെ 81ആംമത് ജനറൽ അസംബ്ളിയുടെ പൊതുചർച്ചയ്‌ക്ക്‌ ന്യൂയോർക്കിലെ യുഎൻ ആസ്‌ഥാനത്ത് തുടക്കമായി. 130ലധികം രാജ്യങ്ങളുടെ തലവൻമാരും പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വൈകാരിക വിടവാങ്ങൽ പ്രസംഗത്തോടെയാണ് തുടക്കമായത്.

ലോകത്തെ വിഭജിക്കുന്ന ഭിന്നതകൾ വർധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പശ്‌ചിമേഷ്യയിലെ യുദ്ധങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്‌തു. എഐ സാങ്കേതികവിദ്യക്ക് അമിതാധികാരം നൽകുന്നത് അപകടമാണെന്ന മുന്നറിയിപ്പും യുഎൻ സെക്രട്ടറി സെക്രട്ടറി ജനറൽ നൽകി. യുഎൻ രക്ഷാ സമിതിയിൽ ആഫ്രിക്കൻ രാജ്യങ്ങൾക്ക് സ്‌ഥിരാംഗത്വം നൽകണമെന്ന സുപ്രധാന നിർദ്ദേശവും മുന്നോട്ടുവെച്ചാണ് ഗുട്ടെറസ് വിടവാങ്ങൽ പ്രസംഗം അവസാനിപ്പിച്ചത്.

അതേസമയം, ഇറാന്റെ ഭാവി സംബന്ധിച്ച് നിർണായകമായ ഒരുവലിയ തീരുമാനം കൈക്കൊള്ളേണ്ട ഘട്ടത്തിലാണ് താനെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പൊതുസഭയെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. ഇറാനുമായി പുതിയൊരു സമാധാന കരാറിലെത്തി രാജ്യത്തെ പുനർനിർമിക്കാൻ അവസരം നൽകണമോ, അതോ അവരെ പൂർണമായി തകർത്തെറിയണമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് ട്രംപ് വ്യക്‌തമാക്കി.

മറ്റു രാജ്യങ്ങളെയും ജനങ്ങളെയും നശിപ്പിക്കാൻ ഇനിയും അവസരം നൽകാത്ത വിധം ഇറാനെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ, വലിയ ശക്‌തിയായി ഉയരാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു കരാറിന് ഇറാൻ തയ്യാറാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE