മുഖ്യമന്ത്രിക്കെതിരെ വിവാഹാരോപണം; ആന്റോ അഗസ്‌റ്റിനെ ചോദ്യം ചെയ്യും, നോട്ടീസ് അയച്ചു

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചെന്നാരോപിച്ച് വ്യാജ രേഖകൾ നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യൽ.

By Senior Reporter, Malabar News
Anto Augustine
ആന്റോ അഗസ്‌റ്റിൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയുള്ള വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്‌റ്റിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. തിങ്കളാഴ്‌ച രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കളമശേരി പോലീസ് ആന്റോ അഗസ്‌റ്റിന്‌ നോട്ടീസ് അയച്ചു.

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചെന്നാരോപിച്ച് വ്യാജ രേഖകൾ നിർമിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യൽ. അതേസമയം, ആന്റോ അഗസ്‌റ്റിൻ നോട്ടീസ് കൈപ്പറ്റിയോ എന്നതിൽ അവ്യക്‌തത തുടരുകയാണ്. കെപിസിസി മാദ്ധ്യമ വക്‌താവ്‌ രാജു പി നായർ സംസ്‌ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിലാണ് നടപടി.

രാഷ്‌ട്രീയ ലാഭത്തിനായി സതീശനെ അപകീർത്തിപ്പെടുത്താനും സർക്കാരിനെ അസ്‌ഥിരപ്പെടുത്താനും ലക്ഷ്യമിട്ട് വ്യാജരേഖകൾ ചമച്ചു ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. കർണാടകയിലെ ബൈന്ദൂർ സബ് രജിസ്‌ട്രാർ ഓഫീസിൽ മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്‌തതായുള്ള രേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് ആന്റോ അഗസ്‌റ്റിൻ ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്‌ഥാനം.

ചാനലിൽ വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ എത്തിയതെന്നും എന്നാൽ, വാർത്തയുടെ ആധികാരികത ബോധ്യപ്പെടാത്തതിനെ തുടർന്ന് വാർത്ത കൊടുക്കേണ്ട എന്ന് തീരുമാനിച്ചുവെന്നും ആന്റോ അന്ന് പറഞ്ഞിരുന്നു. വ്യാജരേഖ ചമയ്‌ക്കൽ, പൊതുരേഖകളിൽ തിരിമറി നടത്തൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കളമശേരി പോലീസ് കേസെടുത്തത്.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE