തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിപ്പ്. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും. പവർ എക്സ്ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് ഏകദേശം 600 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, മഴ കനത്തതോടെ വൈദ്യുതിയുടെ ഉപഭോഗത്തിലും കുറവുണ്ട്. കഴിഞ്ഞദിവസവും ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വാപ്പ് അടിസ്ഥാനത്തിലും പവർ എക്സ്ചേഞ്ച് വഴിയും വൈദ്യുതി ലഭ്യമായാൽ പവർകട്ട് ഒഴിവാക്കാൻ സാധിച്ചിരുന്നു.
വൈകീട്ട് ആറുമണിമുതൽ രാത്രി 12 മണിവരെയുള്ള പീക്ക് സമയങ്ങളിലെ വലിയ തോതിലുള്ള വൈദ്യുതി ആവശ്യകത നേരിടാനാണ് ഉയർന്ന നിരക്കിലാണെങ്കിലും അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള നീക്കം സർക്കാർ നടത്തിയത്. അതേസമയം, ഇന്ത്യയിലെ എല്ലായിടത്തും പവർ കട്ട് ഉണ്ടെന്നും പുറത്തുനിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്ഭുത പ്രതിഭാസം





































