വീണ്ടും ഇരുട്ടടി; വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി

By Senior Reporter, Malabar News
LPG
Photo Courtesy: PTI

ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപയാണ് കൂടിയത്. ഇന്നുമുതൽ വില വർധന നിലവിൽ വന്നു. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2852 രൂപയായി. ചെന്നൈയിൽ സിലിണ്ടറിന് 66.50 രൂപ വർധിച്ചു. രാജ്യം ഉൽസവ സീസണിലേക്ക് കടക്കുമ്പോഴാണ് വില വർധന.

ഓഗസ്‌റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ച ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വില വർധിക്കുന്നത്. നവരാത്രി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെ ഉണ്ടായ രാജ്യമെങ്ങും ഹോട്ടൽ മേഖലയെ ബാധിക്കും. ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, കാറ്ററിങ് സ്‌ഥാപനങ്ങൾ, ചെറുകിട വാണിജ്യ സ്‌ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുതിച്ചുയരും. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE