വെറ്ററിനറി വാഴ്‌സിറ്റിയിലെ റാഗിങ്; ഒരാളെ പുറത്താക്കി, കോളേജ് യൂണിയൻ പിരിച്ചുവിട്ടു

കഴിഞ്ഞമാസം 22നാണ് തിരുവിഴാംകുന്ന് ഏവിയൻ സയൻസസ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥി റാഗിങ്ങിനിരയായത്.

By Senior Reporter, Malabar News
Student ragging in palakkad
Rep. Image

പാലക്കാട്: തിരുവിഴാംകുന്ന് ഏവിയൻ സയൻസസ് കോളേജിലെ റാഗിങ് സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയെ റാഗിങ് ചെയ്‌ത സംഭവത്തിൽ രണ്ടാംവർഷ ബിഎസ്‌സി പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വിദ്യാർഥി അനീസ് മുഹമ്മദിനെ പുറത്താക്കി.

സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് വിദ്യാർഥികളെ ആറുമാസത്തേക്ക് കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. 15 വിദ്യാർഥികളെ ഹോസ്‌റ്റലിൽ നിന്ന് പുറത്താക്കി. ഇവർക്ക് സ്‌കോളർഷിപ്പുകൾക്കും കോളേജ് യൂണിയനിൽ മൽസരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും എസ്എഫ്ഐ ഭാരവാഹികളും യൂണിയൻ അംഗങ്ങളുമായതിനാൽ കോളേജ് യൂണിയൻ പിരിച്ചുവിട്ടു.

നടന്നത് റാഗിങ് അല്ലെന്ന നിലപാടിലായിരുന്നു എസ്എഫ്ഐ നേതാക്കൾ. കഴിഞ്ഞ ദിവസം നടന്ന ആന്റി റാഗിങ് കമ്മിറ്റി യോഗത്തിലും ഇവർ ഈ വാദം ഉയർത്തി. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് റാഗിങ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞമാസം 22നാണ് ഒന്നാംവർഷ വിദ്യാർഥി റാഗിങ്ങിനിരയായത്.

പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. വിദ്യാർഥിയെ രാജി ചെയ്‌തതിനാണ് ഒരാളെ പുറത്താക്കിയതെങ്കിൽ, സംഭവം കണ്ടുനിന്നതിന്റെയും കോളേജ് അധികൃതരെ അറിയിക്കാത്തതിന്റെയും പേരിലാണ് മറ്റുള്ളവർക്കെതിരെ നടപടി.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE