സ്‌പോൺസർഷിപ്പ് തട്ടിപ്പ്; വി. അബ്‌ദുറഹിമാനെതിരെ കേസെടുക്കാൻ അനുമതി തേടും

വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ മുൻ മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കേസിൽ ക്രമവിരുദ്ധമായ ഇടപെടലുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

By Senior Reporter, Malabar News
V Abdurrahman

തിരുവനന്തപുരം: ഫുട്‍ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെതിരെ കേസെടുക്കാൻ സംസ്‌ഥാന സർക്കാർ ഗവർണറുടെ അനുമതി തേടും. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ മുൻ മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കേസിൽ ക്രമവിരുദ്ധമായ ഇടപെടലുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

അഴിമതി നിരോധന നിയമപ്രകാരം വി. അബ്‌ദുറഹിമാനെതിരെയും ഏതാനും ഉദ്യോഗസ്‌ഥർക്ക്‌ എതിരെയും കേസെടുക്കണമെന്ന ശുപാർശ അടങ്ങിയ റിപ്പോർട്ടാണ് എസ്ഐടി സർക്കാരിന് സമർപ്പിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ, കേസ് രജിസ്‌റ്റർ ചെയ്യാനുള്ള അനുമതി തേടിക്കൊണ്ടുള്ള റിപ്പോർട്ടും വിശദമായ കാതും ഗവർണർക്ക് ഉടൻ കൈമാറും.

ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ വി. അബ്‌ദുറഹിമാനെയും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെയും കേസിൽ പ്രതിചേർക്കും. നിലവിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിയും ഉടമ ആന്റോ അഗസ്‌റ്റിനുമാണ് കേസിന്റെ എഫ്‌ഐആറിൽ പ്രതിപ്പട്ടികയിലുള്ളത്. മുൻ മന്ത്രി കൂടി പ്രതിപ്പട്ടികയിലേക്ക് വരുന്നതോടെ കേസിന്റെ ഗൗരവം വർധിക്കും.

ഫുട്‍ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട കരാറിലും സ്‌പോൺസറെ കണ്ടെത്തിയതിലും അർജന്റീന ഫുട്‍ബോൾ അസോസിയേഷനുമായുള്ള ഇടപാടുകളിലും മന്ത്രി ചട്ടവിരുദ്ധവും ക്രമരഹിതവുമായ ഇടപെടലുകൾ നടത്തിയതായി അന്വേഷണ സംഘം കണ്ടകണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ അബ്‌ദുറഹിമാനെ കേസിൽ പ്രതിചേർക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

Most Read| മാസപ്പടിക്കേസ്; എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ വിജിലൻസ്, പിണറായി ഒന്നാംപ്രതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE