തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്‌ഞ ചെയ്‌ത് ചുമതലയേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സിക്കിം ഗവർണറായിരുന്നു മാഥൂർ.
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട് ഗവർണറായി നിയമിതനായ സാഹചര്യത്തിലാണ് സംസ്‌ഥാനത്തിന്റെ 29ആം ഗവർണറായി മാഥൂർ ചുമതലയേറ്റത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സത്യപ്രതിജ്‌ഞാ ചടങ്ങിനെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുത്തില്ല.
രാജസ്‌ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് ഓം പ്രകാശ് മാഥൂർ ജനിച്ചത്. രാജസ്‌ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ആദ്ദേഹം ആർഎസ്എസ് പ്രചാരകനായാണ് പൊതുജീവിതത്തിൽ പ്രവേശിച്ചത്. ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും രാജസ്‌ഥാനിൽ രാജ്യസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം



































