60,000 ജീവനക്കാരെ ഒഴിവാക്കാൻ മൈക്രോസോഫ്റ്റ്; ഇന്ത്യയിൽ നിക്ഷേപം തുടരും

ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിലെ ജീവനക്കാരെ വിആർഎസ് വഴി ഒഴിവാക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

By Senior Reporter, Malabar News
microsoft

വാഷിങ്ടൻ: ടീം പുനഃക്രമീകരണത്തിന്റെയും ചെലവ് ചുരുക്കലിന്റെയും ഭാഗമായി ആഗോളതലത്തിൽ ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതിയായ വിആർഎസ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റ്.

ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കുക. വിആർഎസ് (VRS – Voluntary Retirement Scheme) വഴി ജീവനക്കാരെ ഒഴിവാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇവർക്ക് സാമ്പത്തിക സഹായവും കരിയർ പ്ളാനിങ്ങിനുള്ള സഹായവും ലഭിക്കും.

വിആർഎസിന് അർഹരായവരുടെ പട്ടിക മൈക്രോസോഫ്‌റ്റ്‌ പ്രസിദ്ധീകരിക്കും. ഇന്ത്യയിൽ മൈക്രോസോഫ്റ്റിന് 23,000 ജീവനക്കാരാണ് ഉള്ളത്. ഇതിൽ എത്രപേർ വിആർഎസ് പട്ടികയിൽ ഉൾപ്പെടുമെന്ന് വ്യക്‌തമല്ല. എന്നാൽ, ആഗോളതലത്തിൽ 60,000 ജീവനക്കാരെയെങ്കിലും പുതിയ നീക്കം ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഒരുവർഷത്തെ സർവീസിന് ഒരുമാസത്തെ ശമ്പളമെന്ന രീതിയിൽ കമ്പനി നഷ്‌ടപരിഹാരം നൽകും. ഇതിനൊപ്പം ഹെൽത്ത് ഇൻഷുറൻസും തൊഴിൽ മാറാനുള്ള സഹായവും നൽകും. മൈക്രോസോഫ്റ്റിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആമി കോൾമാനാണ് പുതിയ ഓഫർ ബ്ളോഗിലൂടെ അറിയിച്ചത്.

അതേസമയം, ഇന്ത്യയിലെ മൈക്രോസോഫ്റ്റിന്റെ നിക്ഷേപം തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 20.5 ബില്യൺ ഡോളറാണ് കമ്പനി നിക്ഷേപിക്കുക. 2025 മുതൽ 2029 വരെയുള്ള കാലയളവിലാണ് നിക്ഷേപം. ക്‌ളൗഡ്‌, എഐ ഇൻഫ്രാസ്‌ട്രക്ച്ചർ എന്നിവയിലാണ് നിക്ഷേപം. ഇന്ത്യയിലെ 30 മില്യൺ ആളുകൾക്ക് എഐ സ്‌കിൽസ് നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE