സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 64 മരണം

അപകടത്തെ തുടർന്ന് തലസ്‌ഥാനമായ മാഡ്രിഡിനെ സിയുഡാഡ് റിയൽ, ആൻഡലൂഷ്യ എന്നിവയുമായി ബന്ധിപ്പിക്കുന്ന റെയിൽ സർവീസുകൾ പൂർണമായി തടസപ്പെട്ടു.

By Senior Reporter, Malabar News
Train Collision in Spain
ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിന്ന് / Image Courtesy: NDTV

മാഡ്രിഡ്: സ്‌പെയിനിലെ സെൻട്രൽ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 64 പേർ കൊല്ലപ്പെട്ടു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഒരു അതിവേഗ ട്രെയിൻ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു എന്നാണ് സ്‌പാനിഷ്‌ സ്‌റ്റേറ്റ് ബ്രോഡ്‌കാസ്‌റ്ററായ ടിവിഇ റിപ്പോർട് ചെയ്‌തത്‌.

ഇന്ന് രാവിലെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ രണ്ട് ബോഗികൾ ട്രാക്കിൽ നിന്ന് പുറത്തായി. അപകടത്തെ തുടർന്ന് തലസ്‌ഥാനമായ മാഡ്രിഡിനെ സിയുഡാഡ് റിയൽ, ആൻഡലൂഷ്യ എന്നിവയുമായി ബന്ധിപ്പിക്കുന്ന റെയിൽ സർവീസുകൾ പൂർണമായി തടസപ്പെട്ടു.

അപകടമുണ്ടായ റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി സ്‌പെയിനിലെ റെയിൽ ഇൻഫ്രാസ്‌ട്രക്‌ച്ചർ ഓപ്പറേറ്ററായ എഡിഐഎഫ് അറിയിച്ചു. ട്രെയിൻ അപകടത്തിൽ സ്‌പാനിഷ്‌ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കടുത്ത ഞെട്ടൽ രേഖപ്പെടുത്തി.

പരിക്കേറ്റവരുടെയും മരിച്ചവരുടെയുടെയും കുടുംബത്തിന്റെ ദുഃഖത്തിൽ അനുശോചിച്ച അദ്ദേഹം, ദുരന്തബാധിതരെ സഹായിക്കാനും സുരക്ഷ ഉറപ്പാക്കാനും എല്ലാ ഭരണ സംവിധാനങ്ങളുമായും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവർത്തകർ സംഭവസ്‌ഥലത്ത്‌ സജീവമായി രംഗത്തുണ്ടെന്ന് പറഞ്ഞു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE