താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം

പാലക്കാട് മംഗലംഡാം കടപ്പാറ ചിറയത്ത് ജോസിന്റെ പുരയിടത്തിൽ നിന്നാണ് 30 കിലോയോളം തൂക്കം വരുന്ന ഭീമൻ കപ്പ വിളവെടുത്തത്.

By Senior Reporter, Malabar News
tapioca
Rep. Image

പുരയിടത്തുനിന്ന് വിളവെടുത്ത 35 കിലോയോളം തൂക്കം വരുന്ന ഭീമൻ കപ്പ കൗതുകമായി. പാലക്കാട് മംഗലംഡാം കടപ്പാറ ചിറയത്ത് ജോസിന്റെ പുരയിടത്തിൽ നിന്നാണ് ഭീമൻ കപ്പ വിളവെടുത്തത്. ഇത് നാട്ടുകാർക്കും വീട്ടുകാർക്കും കൗതുകമായി മാറി.

ഇതുവരെ വിളവെടുത്തവയിൽ നിന്നെല്ലാം 25 മുതൽ 30 കിലോ വരെ കപ്പ കിട്ടിയിരുന്നതായി വീട്ടുകാർ പറഞ്ഞു. നല്ല വിളവുള്ളതുകൊണ്ട് ഒരു മൂടിൽ നിന്ന് വീട്ടാവശ്യത്തിനുള്ള ഒന്നോ രണ്ടോ കപ്പ ഇളക്കിയെടുക്കലാണ് പതിവ്. ഒന്ന് കഴിയുമ്പോൾ അടുത്തതിൽ നിന്ന് മാന്തിയെടുക്കും.

ഇതിനിടെ വീട്ടിലെത്തിയ ബന്ധുക്കൾക്ക് കൂടി കൊടുത്തുവിടാമെന്ന് കരുതി ഒരു മൂട് മൊത്തത്തിൽ ഇളക്കിയപ്പോഴാണ് അസാധാരണ വലിപ്പമുള്ള കപ്പ ശ്രദ്ധയിൽപ്പെട്ടത്. മൂപ്പ് കൂടിയ വേളാങ്കി ഇനത്തിൽപ്പെട്ട കപ്പ മുൻവർഷങ്ങളിൽ ഉണ്ടായിരുന്ന കപ്പത്തണ്ട് മുറിച്ചുനട്ടതാണെന്നും മണ്ണ് നല്ലതുപോലെ ആഴത്തിൽ കൊത്തിയിളക്കി തടമെടുത്ത് നട്ടതല്ലാതെ രാസവളമോ മറ്റോ ചേർത്തിട്ടില്ലെന്നും ജോസ് പറഞ്ഞു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE