പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ചെയർമാനെ പ്രതിചേർക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്

പരീക്ഷാ നടത്തിപ്പിൽ ചെയർമാൻ എംആർ ബൈജുവിന്റെ ഏകപക്ഷീയ ഇടപെടലുകൾ പിഎസ്‌സിയിലെ ക്രമക്കേടുകൾക്ക് വഴിയൊരുക്കിയതായി ക്രൈം ബ്രാഞ്ച് പറയുന്നു.

By Senior Reporter, Malabar News
psc chairman mr baiju
എംആർ ബൈജു

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ചെയർമാൻ എംആർ ബൈജുവിനെ പ്രതിചേർക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. പിഎസ്‌സി സെക്രട്ടറിയുടെയും മൂന്ന് അംഗങ്ങളുടെയും മൊഴി എതിരായതോടെയാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. നിയമോപദേശം തേടിയ ശേഷമായിരിക്കും തുടർ നടപടി.

ചെയർമാനെ ക്രൈം ബ്രാഞ്ച് എസ്ഐടി ഈയാഴ്‌ച വീണ്ടും ചോദ്യം ചെയ്യും. പരീക്ഷാ നടത്തിപ്പിൽ ചെയർമാൻ എംആർ ബൈജുവിന്റെ ഏകപക്ഷീയ ഇടപെടലുകൾ പിഎസ്‌സിയിലെ ക്രമക്കേടുകൾക്ക് വഴിയൊരുക്കിയതായി ക്രൈം ബ്രാഞ്ച് പറയുന്നു. പിഎസ്‌സി പരീക്ഷകളിൽ ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ പാനൽ നിശ്‌ചയിക്കുന്നതും എഴുത്തുപരീക്ഷയുടെ മൂല്യനിർണയം നടത്തുന്നവരെ തിരഞ്ഞെടുക്കുന്നതും ചെയർമാൻ നേരിട്ടാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പരീക്ഷാ നടത്തിപ്പിനായി എക്‌സാം മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്ന് നിയമാവലിയിൽ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ചെയർമാനിൽ പരമാധികാരം നിലനിർത്തുന്നതിനായി പിഎസ്‌സി അത് നടപ്പാക്കിയിട്ടില്ലെന്നാണ് എസ്ഐടിക്ക് ലഭിച്ച വിവരം.

അതിനിടെ, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ മൂല്യനിർണയത്തിൽ സംഭവിച്ച ക്രമക്കേടുകളിൽ തനിക്ക് പങ്കില്ലെന്ന് പിഎസ്‌സി അഡീഷണൽ സെക്രട്ടറി ആർ ഹരി മൊഴി നൽകി. പരീക്ഷാ മൂല്യനിർണയത്തിന്റെ ചുമതല ക്യാംപ് ഓഫീസറായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനാണെന്നും ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത് താൻ അറിഞ്ഞിരുന്നില്ലെന്നും ചോദ്യം ചെയ്യലിൽ അദ്ദേഹം പറഞ്ഞു. ഹരിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

Most Read| ‘ഞങ്ങൾ തോൽക്കാൻ കാരണം യുദ്ധമാണ്’; തുറന്ന് പറഞ്ഞ് ജെഡി വാൻസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE