ഫുജൈറ അപകടം; മരിച്ചത് മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ

മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ അഷ്‌മിൽ, ജസ്‌ന (18), സിദ്ദീഖിന്റെ മകൾ ഫർസാനയുടെ മകൻ ഫായിസ് (മൂന്നര) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
fujairah accident death
അപകടത്തിൽ മരിച്ചവർ / Image Courtesy: Mathrubhumi Online

ദുബായ്: യുഎഇയിലെ ഫുജൈറയിൽ വാഹപകടത്തിൽ മരിച്ച മലയാളികൾ മലപ്പുറം സ്വദേശികൾ. എആർ നഗർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ അഷ്‌മിൽ, ജസ്‌ന (18), സിദ്ദീഖിന്റെ മകൾ ഫർസാനയുടെ മകൻ ഫായിസ് (മൂന്നര) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ രണ്ടിന് ഫുജൈറയിൽ ഇവർ സഞ്ചരിച്ച വണ്ടിയിലേക്ക് നിയന്ത്രണംവിട്ട ട്രക്ക് വന്നിടിക്കുകയായിരുന്നു. ആറ് വണ്ടികൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. സിദ്ദീഖ് ഒരാഴ്‌ച മുൻപ് നാട്ടിലെത്തി ചികിൽസയ്‌ക്ക് ശേഷം തിങ്കളാഴ്‌ചയാണ് ഭാര്യക്കും മക്കൾക്കുമൊപ്പം തിരിച്ചുപോയത്. ഇവരെ സന്ദർശിക്കാൻ എത്തിയ സിദ്ദീഖിന്റെ ഭാര്യയുടെ അനിയത്തിയുടെ മക്കളെ തിരിച്ചു കൊണ്ടാക്കാൻ പോകുമ്പോഴാണ് അപകടം. സിദ്ദിഖിന് ഫുജൈറയിൽ ബിസിനസാണ്. കുടുംബസമേതം ഫുജൈറയിലാണ്.

ഷെയ്ഖ്‌ ഖലീഫ ബിൻ സായിദ് റോഡിൽ ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമായിരുന്നു അപകടം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണമോ കൂടുതൽ വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഫുജൈറ പോലീസ് ജനറൽ കമാൻഡ് പ്രതികരിച്ചു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE