തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ആവശ്യകത ഉണ്ടെന്നും ദീർഘകാലത്തേക്ക് വൈദ്യുതി വേണമെന്നും മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി തെറ്റായ റിപ്പോർട് നൽകിയിട്ടില്ല. കൂടുതൽ വൈദ്യുതി വാങ്ങാൻ നീക്കം നടത്തുന്നു. കെഎസ്ഇബി സമ്മർദ്ദം ഉണ്ടാക്കിയിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജിഎൻഎ സ്വകാര്യ പ്ളാറ്റ്ഫോമുമായുള്ള വൈദ്യുതി കരാർ അപ്രായോഗികമാണ്. നിലവിലെ സാഹചര്യത്തിൽ കരാർ ഉണ്ടാക്കില്ലെന്നും, അതിന്റെ പ്രയാസങ്ങൾ ബോർഡ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നിലവിൽ വിഷയമൊന്നുമില്ല. കരാറുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ നൽകിയത് മാദ്ധ്യമങ്ങളാണെന്നും മഹാരാഷ്ട്രയിലെ സിന്നാർ താപ വൈദ്യുതി നിലയത്തിൽ നിന്ന് കൂടുതൽ വൈദ്യുതി കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മുൻ നിലപാടിന് വിരുദ്ധമായാണ് മന്ത്രിയുടെ ഈ പ്രസ്താവന. സ്വകാര്യ ഏജൻസിയായ ജിഎൻഎ നൽകുന്ന നിരക്കുകൾ ആകർഷകമായി തോന്നാമെങ്കിലും രാത്രിയും പകലും ഒരേപോലെ വൈദ്യുതി വാങ്ങേണ്ടി വരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് വൈദ്യുതി ബോർഡും മന്ത്രിയും ചൂണ്ടിക്കാട്ടുന്നു.
ജിഎൻഎയേക്കാൾ സർക്കാരിന് വിശ്വസിക്കാൻ കഴിയുന്നത് ഹിമാചൽ പ്രദേശ് പോലുള്ള സർക്കാർ ഏജൻസികളിൽ നിന്നുള്ള വൈദ്യുതിയാണെന്ന് സണ്ണി ജോസഫ് ആവർത്തിച്ചു. ജിഎൻഎ കരാറിൽ നിന്ന് പിൻമാറുന്നത് ബോർഡ് മുഖ്യമന്ത്രിക്ക് നൽകിയ വിശദമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
ദീർഘകാലത്തേക്ക് ലോഡ് ഷെഡിങ് ഭീഷണി ഉയർത്തി കരാറിൽ ഒപ്പിടാൻ കെഎസ്ഇബി സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്ന ആരോപണം തള്ളിയ മന്ത്രി, ബോർഡ് സംസ്ഥാനത്തിന്റെ യഥാർഥ ആവശ്യകത ആവർത്തിച്ച് ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അതൊരു സമ്മർദ്ദ തന്ത്രമല്ലെന്നും വ്യക്തമാക്കി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































