ബോർഡ്-കോർപറേഷൻ വിഭജനം; വർക്കിങ് പ്രസിഡണ്ടുമാരെ ഉൾപ്പെടുത്തി ചർച്ച

വിവിധ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഇതാണ് നല്ലതെന്നാണ് നേതൃത്വത്തിലെ ധാരണ.

By Senior Reporter, Malabar News
vd satheesan

തിരുവനന്തപുരം: ബോർഡ്-കോർപറേഷൻ വിഭജന ചർച്ചകളിൽ വിവിധ ഗ്രൂപ്പുകളുടെ പ്രതിനിധ്യക്കുറവ് പരിഹരിക്കാൻ കെപിസിസി വർക്കിങ് പ്രസിഡണ്ടുമാരെ കൂടി ഉൾപ്പെടുത്തി ചർച്ച നടത്താൻ ആലോചന. വിവിധ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഇതാണ് നല്ലതെന്നാണ് നേതൃത്വത്തിലെ ധാരണ.

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും ചർച്ചയിൽ ഉൾപ്പെടുത്തിയേക്കും. ഈ ആഴ്‌ച തന്നെ ചർച്ച നടന്നേക്കും. ബോർഡ്, കോർപറേഷൻ വിഭജനം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മന്ത്രി മോൻസ് ജോസഫും ആവശ്യപ്പെട്ടിട്ടുണ്ട്.

ബോർഡ്-കോർപറേഷൻ നിയമങ്ങൾ വൈകുന്നതിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്‌തിയുമായി ആർഎസ്‌പിയും രംഗത്തെത്തിയിരുന്നു. സംസ്‌ഥാനത്ത്‌ ഭരണചക്രം ചലിക്കുന്നത് ചില കാര്യങ്ങളിൽ മാത്രമാണെന്ന് മുതിർന്ന ആർഎസ്‌പി നേതാവ് എഎ അസീസ് തുറന്നടിച്ചു.

അടിസ്‌ഥാന പ്രശ്‍നങ്ങൾ പരിഹരിക്കാത്തത് അപകടകരമാണ്. ബോർഡ്, കോർപ്പറേഷനുകൾക്ക് നാഥനില്ലാത്ത അവസ്‌ഥയുണ്ട്. ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്‌ഥാനങ്ങളിൽ യുഡിഎഫ് ചർച്ച പൂർത്തീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം നീട്ടികൊണ്ടുപോകുന്നത് ആശാവഹമല്ല. സർക്കാർ വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ബോർഡ്, കോർപറേഷനുകളുടെ കാര്യത്തിൽ ഒന്നും നടന്നിട്ടില്ല. തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നില്ല. ലീഗിന് ചില സ്‌ഥാനങ്ങൾ നൽകിയെന്ന് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എഎ അസീസ് പറഞ്ഞു.

യുഡിഎഫ് സർക്കാരിൽ പരിഗണന ലീഗിന് മാത്രമാണെന്ന് കെപിസിസി ഭാരവാഹി യോഗത്തിലും അഭിപ്രായം ഉയർന്നിരുന്നു. ബോർഡ്, കോർപറേഷൻ പദവി വൈകുന്നതിലും വിമർശനം ഉയർന്നിട്ടുണ്ട്. ലീഗിൽ നിന്നാണ് കോൺഗ്രസ് പദവികൾ അറിയുന്നത്. ആറുമാസമായിട്ടും കോൺഗ്രസിന് പദവികളായില്ല. ഭരണം മാറിയിട്ടും പദവികളിൽ സിപിഎം നേതാക്കൾ തുടരുന്നുണ്ട്. ഭരണമാറ്റത്തിന്റെ ഫീൽ ഇല്ലെന്നും വിമർശനം ഉയർന്നു.

ചില മന്ത്രിമാരുടെ ജില്ലകളിലെ സന്ദർശനം അറിയുന്നില്ല. ജില്ലകളിൽ നേതാക്കളെ അറിയിക്കുന്നില്ലെന്നാണ് പരാതി. പദവി വിഭജനത്തിൽ എ ഗ്രൂപ്പ് പിന്നോട്ടില്ല. അവഗണന സഹിക്കേണ്ടെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഗ്രൂപ്പിനെ സജീവമാക്കാനും ഉറപ്പിച്ചിട്ടുണ്ട്. ചർച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിയും വേണമെന്ന ആവശ്യം ശക്‌തമാക്കും.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE