‘മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം; വെല്ലുവിളിക്കുന്ന മന്ത്രിമാരെ മാറ്റണം’

അനാവശ്യമായ ആഭ്യന്തര തർക്കങ്ങളും വ്യക്‌തിപരമായ അസംതൃപ്‌തികളും അവസാനിപ്പിച്ച് നല്ലൊരു ഭരണം കാഴ്‌ചവെക്കണം. ജനം അതാണ് ആഗ്രഹിക്കുന്നത്. ഇപ്പോഴും അതിന് സാധിക്കുമെന്നും സുധാകരൻ വ്യക്‌തമാക്കി.

By Senior Reporter, Malabar News
G sudhakaran

ആലപ്പുഴ: യുഡിഎഫ് സർക്കാരിലെ തർക്കത്തിൽ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. കാര്യങ്ങൾ നേടിയെടുക്കാൻ ഓരോരുത്തർ അനാവശ്യമായി തർക്കിക്കുകയാണെന്നും മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണമെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരുണ്ടെങ്കിൽ അവരെ അപ്പോൾ തന്നെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ചില എംപിമാർ മന്ത്രിയാവാൻ നടക്കുകയാണെന്നും സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. അനാവശ്യമായ ആഭ്യന്തര തർക്കങ്ങളും വ്യക്‌തിപരമായ അസംതൃപ്‌തികളും അവസാനിപ്പിച്ച് നല്ലൊരു ഭരണം കാഴ്‌ചവെക്കണം. ജനം അതാണ് ആഗ്രഹിക്കുന്നത്. ഇപ്പോഴും അതിന് സാധിക്കുമെന്നും സുധാകരൻ വ്യക്‌തമാക്കി.

മന്ത്രിമാരിൽ കൊള്ളാത്തവർ ഉണ്ടെങ്കിൽ മാറ്റിയേക്കണം അപ്പൊ തന്നെ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രി വന്നു ഇരിക്കാൻ പാടില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ വിശ്വാസമാണ് മന്ത്രിമാരാകുന്നതിൽ പ്രധാനം. മുഖ്യമന്ത്രിയുടെ വിശ്വാസമുള്ളിടത്തോളം മാത്രമേ ഒരാൾക്ക് മന്ത്രി സ്‌ഥാനത്ത്‌ തുടരാൻ സാധിക്കൂ.

മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി പ്രസ്‌താവന ഇറക്കാൻ പാടുണ്ടോ? അങ്ങനെ ഇറക്കിയാൽ ആ സ്‌ഥാനത്ത്‌ പിന്നെ ഇരിക്കരുത്. എത്ര വലിയ ആളായാലും അപ്പൊ പുറത്താക്കണം. വേറെ ആളെ എടുക്കണം. അതിനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്. അദ്ദേഹം അത് ചെയ്യാത്ത ഇടവും വളവും നോക്കാനുള്ളതിനാലാണെന്ന് എനിക്കറിയാമെന്നും സുധാകരൻ പറഞ്ഞു.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE