പാലക്കാട് ഒമ്പതാം ക്ളാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റു

പാലക്കാട് പരതൂർ ഹൈസ്‌കൂളിൽ ഇന്ന് രാവിലെ 11.45ഓടെയാണ് സംഭവം.

By Senior Reporter, Malabar News
palakkad school student shot
Representational Image

പാലക്കാട്: ഒമ്പതാം ക്ളാസ് വിദ്യാർഥിക്ക് സ്‌കൂളിൽ വെച്ച് വെടിയേറ്റു. പാലക്കാട്
പള്ളിപ്പുറം പരതൂർ ഹൈസ്‌കൂളിൽ ഇന്ന് രാവിലെ 11.45ഓടെയാണ് സംഭവം. ക്ളാസിൽ വെച്ച് സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റെന്നാണ് വിവരം.

കുട്ടിയുടെ തോളെല്ലിനും കൈക്കും ഇടയിലായി കക്ഷത്തിന്റെ ഭാഗത്താണ് വെടിയേറ്റത്. കുട്ടിയെ ഉടൻ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വീട്ടിലുണ്ടായിരുന്ന നാടൻ തോക്ക് കുട്ടി സ്‌കൂളിലേക്ക് കൊണ്ടുവരികയും സഹപാടിക്ക് കാണിച്ചു കൊടുക്കുകയും ആയിരുന്നു. രണ്ടുതവണ വെടി പൊട്ടിയതായാണ് വിവരം. ആദ്യ വെടിയിൽ ആർക്കും പരിക്കുണ്ടായില്ല. രണ്ടാമത്തെ വെടിയേറ്റാണ് വിദ്യാർഥിക്ക് പരിക്കേറ്റത്.

തോക്ക് തൃത്താല പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വളരെ പഴക്കം ചെന്ന തോക്കാണിതെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർഥിയുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Most Read| കായികരംഗത്ത് വിസ്‌മയം തീർത്ത് വയോധിക ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE