കേന്ദ്ര സർക്കാരിന് നേട്ടം; മണ്ഡല പുനർനിർണയ ബില്ലിനെ ഡിഎംകെ പിന്തുണയ്‌ക്കും

ഡിഎംകെ അധ്യക്ഷൻ എംകെ. സ്‌റ്റാലിൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചതോടെയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ബില്ലിന് പിന്തുണ നൽകാൻ പാർട്ടി സന്നദ്ധത അറിയിച്ചത്.

By Senior Reporter, Malabar News
MK Stalin

ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്‌ക്കാൻ എംകെ. സ്‌റ്റാലിന്റെ ഡിഎംകെ പാർട്ടി. ഡിഎംകെ അധ്യക്ഷൻ എംകെ. സ്‌റ്റാലിൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചതോടെയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ബില്ലിന് പിന്തുണ നൽകാൻ പാർട്ടി സന്നദ്ധത അറിയിച്ചത്.

തമിഴ്‌നാടിന്റെ ലോക്‌സഭാ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് കുറയരുതെന്നും, 1971ലെ സെൻസസ് അടിസ്‌ഥാനമാക്കിയുള്ള സംസ്‌ഥാനങ്ങൾ തമ്മിലുള്ള പാർലമെന്ററി പ്രാതിനിധ്യ അനുപാതം അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്നുമായിരുന്നു സ്‌റ്റാലിൻ ആവശ്യപ്പെട്ടത്. ഈ രണ്ട് ആവശ്യങ്ങളിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതോടെയായിരുന്നു ഡിഎംകെയുടെ നിലപാട് മാറ്റം.

വനിതാ സംവരണം നടപ്പാക്കുന്നതുമായി ബന്ധിപ്പിച്ച് കേന്ദ്ര സർക്കാറിന് മണ്ഡല പുനർനിർണയ ബിൽ പാസാക്കിയെടുക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പ്രതിപക്ഷത്തെ ചില കക്ഷികളുടെയും വിമതരുടെയും പിന്തുണ തേടിയാണ് ബിജെപി നീക്കം നടത്തുന്നത്.

ഡിഎംകെയുടെ 22 അംഗങ്ങൾ, എൻസിപി (ശരത് പവാർ) വിഭാഗത്തിന്റെ എട്ട് അംഗങ്ങൾ, വൈഎസ്ആർ കോൺഗ്രസിന്റെ നാല് അംഗങ്ങൾ എന്നിവരുടെ വോട്ടുകൾ ഉറപ്പിക്കാനായാൽ ഭൂരിപക്ഷത്തിലേക്ക് അടുക്കാമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.

മണ്ഡല പുനർനിർണയത്തിലൂടെ വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിരുന്നു. എല്ലാ സംസ്‌ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50% വർധിപ്പിക്കും. സംസ്‌ഥാനങ്ങളുടെ നിലവിലുള്ള സീറ്റ് വിഹിതം 2051 വരെ മാറ്റമില്ലാതെ തുടരും.

വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയത്തിനുള്ള ബിൽ കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭയിൽ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന്, ബിൽ വീണ്ടും പാസാക്കാൻ 30 മുതൽ ഡിസംബർ മൂന്നുവരെ പാർലമെന്റിന്റെ പ്രത്യേക സിറ്റിങ് വിളിച്ച് ചേർക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. മഴക്കാല സമ്മേളനത്തിന്റെ തുടർച്ചയായാണ് സമ്മേളനം.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE