യുഎ ഖാദർ ആശുപത്രിയിൽ

By Trainee Reporter, Malabar News
UA khader

കോഴിക്കോട്: നോവലിസ്‌റ്റും പ്രമുഖ ചെറുകഥാകൃത്തുമായ യുഎ ഖാദറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്‌റ്റാർ കെയർ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. അർബുദം മൂർച്‌ഛിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിൽ പ്രവേശിച്ചത്.

കുറച്ച് ദിവസം മുൻപ് കോഴിക്കോടുള്ള ചെസ്‌റ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. മൂന്ന് ദിവസം മുൻപാണ് ആശുപത്രി വിട്ടത്. ശേഷം വീണ്ടും രോഗം ഗുരുതരമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു വർഷമായി അർബുദ ബാധിതനാണ് ഇദ്ദേഹം.

Read also: പ്രസംഗത്തില്‍ മതവും വര്‍ഗീയതയും; പിവി അന്‍വറിനെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE