ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് നല്കിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. താന്‍ മാപ്പ് പറയില്ലെന്ന് അറിയിച്ചുള്ള സത്യവാങ്മൂലമാണ് അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ളത്. മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. എന്നാല്‍ താന്‍ മാപ്പ് പറയാന്‍ വേണ്ടി തെറ്റൊന്നും ചെയ്തിട്ടില്ലയെന്നും തന്റെ ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നെന്നുമുള്ള നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്.
ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ മാപ്പ് അപേക്ഷിക്കാത്ത സാഹചര്യത്തില്‍ ശിക്ഷ നടപടികളിലേക്ക് പോകുമോ എന്നതില്‍ ഇന്ന് സുപ്രീംകോടതി തീരുമാനം എടുത്തേക്കും. ഇതിനൊപ്പം തന്നെ പ്രശാന്ത് ഭൂഷണെതിരെ തെഹല്‍ക്ക മാഗസിന് നല്കിയ അഭിമുഖവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസും ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.