കോഴിക്കോട്: യുഡിഎഫ്- വെൽഫയർ പാർട്ടി സഖ്യം കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് മുക്കം മുൻസിപ്പാലിറ്റിയിൽ മൂന്നിടത്ത് വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ വിജയിച്ചു. 18ആം വാർഡിൽ ഫാത്തിമ കൊടപ്പന, 19ആം വാർഡിൽ സാറാ കൂടാരം, 20ആം വാർഡിൽ അബ്ദുൾ ഗഫൂർ മാസ്റ്റർ എന്നിവരാണ് ഇവിടെ നിന്നും ജയിച്ചത്.
എന്നാൽ 11 സീറ്റുകളിൽ എൽഡിഎഫ് ഇവിടെ മുന്നേറ്റം തുടരുകയാണ്. യുഡിഎഫിന് മേൽകൈ ഉണ്ടായിരുന്ന മുക്കം നഗരസഭയിൽ എൻഡിഎ 2 സീറ്റുകൾ നേടി.