തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറായിരുന്ന കെ ശ്രീകുമാറിന് കനത്ത തോല്‍വി. എല്‍ഡിഎഫ് മുന്നേറ്റം തുടരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് നിലവിലെ മേയര്‍ക്ക് തോല്‍വി ഉണ്ടായിരിക്കുന്നത്. കരിക്കകം വാര്‍ഡിലാണ് കെ ശ്രീകുമാര്‍ മൽസരിച്ചത്.
ബിജെപി സ്ഥാനാര്‍ഥിയായ ടിജി കുമാരനാണ് 116 വോട്ടുകള്‍ക്ക് കരിക്കകത്ത് വിജയിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിലവില്‍ 27 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 6 ഇടങ്ങളില്‍ യുഡിഎഫും, 15 ഇടങ്ങളില്‍ എന്‍ഡിഎയുമാണ് നിലവില്‍ മുന്നേറുന്നത്. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, പാളയം, തൈക്കാട്, വഴുതക്കാട്, പേരൂര്‍ക്കട, കാച്ചാണി, വാഴോട്ടുകോണം, എസ്റ്റേറ്റ്, നെടുങ്കാട്, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, ബീമാപള്ളി ഈസ്റ്റ്, ശ്രീവരാഹം, തമ്പാനൂര്‍ എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്.
Read also : ചരിത്രം തിരുത്തി പാലാ; നഗരസഭയിൽ എൽഡിഎഫ് മുന്നേറ്റം