കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ ട്വന്റി ട്വൻറിക്ക് ഭരണം ലഭിച്ച നാല് പഞ്ചായത്തിലും വനിതാ പ്രസിഡന്റുമാര്‍. മൂന്ന് വൈസ് പ്രസിഡന്റുമാരും ഭൂരിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും വനിതകളാണ്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍ എന്നിവിടങ്ങളിലാണ് ട്വന്റി ട്വൻറി ഒറ്റക്ക് അധികാരത്തില്‍ എത്തിയത്. ഈ നാല് പഞ്ചായത്തുകളിലും ട്വന്റി ട്വൻറി ടീമിനെ വനിതകള്‍ നയിക്കും.
കിഴക്കമ്പലവും ഐക്കരനാടും വനിത സംവരണം ആയിരുന്നു. എന്നാല്‍ സംവരണമില്ലാത്ത കുന്നത്തുനാട്, മഴുവന്നൂര്‍ എന്നിവിടങ്ങളിലും വനിതകള്‍ തന്നെയാണ് നയിക്കുക. കിഴക്കമ്പലത്ത് മിനി രതീഷ്, ഐക്കരനാട് ഡീന ദീപക്, കുന്നത്തുനാട് നിതാ മോള് എംവി, മഴുവന്നൂര്‍ ബിന്‍സി ബൈജു എന്നിവരാണ് ട്വന്റി ട്വൻറി വനിതാ പ്രസിഡണ്ടുമാര്‍.
Read also: കൊച്ചി മെട്രോ വീണ്ടും പഴയ സമയക്രമം പാലിക്കും