ഭരണം ലഭിച്ച നാലിടത്തും ട്വന്റി ട്വന്റിക്ക് വനിതാ പ്രസിഡണ്ടുമാര്‍

By Syndicated , Malabar News
twenty-20-leads-in-local-body-election_Malabar news
Ajwa Travels

കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ  ട്വന്റി ട്വൻറിക്ക് ഭരണം ലഭിച്ച  നാല് പഞ്ചായത്തിലും  വനിതാ പ്രസിഡന്റുമാര്‍. മൂന്ന് വൈസ് പ്രസിഡന്റുമാരും ഭൂരിഭാഗം സ്‌റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും വനിതകളാണ്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്,  മഴുവന്നൂര്‍ എന്നിവിടങ്ങളിലാണ് ട്വന്റി ട്വൻറി ഒറ്റക്ക്  അധികാരത്തില്‍ എത്തിയത്. ഈ നാല് പഞ്ചായത്തുകളിലും  ട്വന്റി ട്വൻറി ടീമിനെ വനിതകള്‍  നയിക്കും.

കിഴക്കമ്പലവും ഐക്കരനാടും വനിത സംവരണം ആയിരുന്നു. എന്നാല്‍ സംവരണമില്ലാത്ത  കുന്നത്തുനാട്, മഴുവന്നൂര്‍ എന്നിവിടങ്ങളിലും  വനിതകള്‍ തന്നെയാണ്  നയിക്കുക. കിഴക്കമ്പലത്ത് മിനി രതീഷ്, ഐക്കരനാട് ഡീന ദീപക്, കുന്നത്തുനാട് നിതാ മോള്‍ എംവി, മഴുവന്നൂര്‍ ബിന്‍സി ബൈജു എന്നിവരാണ് ട്വന്റി ട്വൻറി വനിതാ പ്രസിഡണ്ടുമാര്‍.

Read also: കൊച്ചി മെട്രോ വീണ്ടും പഴയ സമയക്രമം പാലിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE