കൊച്ചി: മെട്രോയുടെ സമയക്രമം പഴയ നിലയില്‍ തുടരും. രാവിലെ 6മണി മുതല്‍ രാത്രി 10 മണി വരെയാണ് സമയമക്രമം. ലോക്ഡൗണ്‍ കാലത്ത് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെട്രോയുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെയാക്കി പരിമിതപ്പെടുത്തിരുന്നു. യാത്രക്കാരുടെ ആവശ്യപ്രകാരമാണ് വീണ്ടും പഴയ സമയക്രമത്തിലേക്ക് കൊച്ചി മെട്രോ എത്തുന്നത്. രാവിലെ ആറുമണിക്ക് പേട്ടയിൽ നിന്നും ആലുവയിൽ നിന്നും മെട്രോയുടെ ആദ്യ സർവീസ് ആരംഭിക്കും. രാത്രി 10 മണിക്ക് ഇവിടങ്ങളിൽ നിന്ന് അവസാന സർവീസ് ഉണ്ടാകും.
Read also: സംസ്ഥാനത്ത് ബാറുകൾ തുറക്കാൻ തീരുമാനം; ഉത്തരവ് ഉടൻ