ഉദുമ: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസന്റെയും രേണുകയുടെയും ഏക മകന് ഋതിക് ദാസാണ് മരിച്ചത്. വീട്ടുവരാന്തയില്‍ കളിക്കുന്നതിനിടെ അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ സമീപം മറിഞ്ഞ നിലയില്‍ മണ്ണെണ്ണക്കുപ്പിയും കണ്ടെത്തിയിരുന്നു.
പെയിന്റിങ് ആവശ്യത്തിന് കൊണ്ടുവന്ന മണ്ണെണ്ണ അബദ്ധത്തില്‍ കുട്ടി കുടിച്ചതാണെന്ന് സംശയിക്കുന്നു. ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ കുട്ടി കുപ്പിയിലെ മണ്ണെണ്ണ കുടിച്ചതായാണ് പോലീസ് നിഗമനം.
Read also: ബ്രിട്ടീഷ് ബംഗ്ളാവ് പൊളിച്ചുനീക്കി; വിശ്രമകേന്ദ്ര നിർമാണം ആരംഭിച്ചു