മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന എസ്വൈഎസ് മലപ്പുറം സോണിന് കീഴിലെ സര്‍ക്കിള്‍ തല കൗണ്‍സിലുകള്‍ക്ക് നാളെ തുടക്കമാകും
സോണ്‍ തല ഉൽഘാടനം നാളെ വൈകുന്നേരം 6.30ന് മേല്‍മുറി പടിഞ്ഞാറേമുക്കില്‍ സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി നിര്‍വഹിക്കും. എസ്വൈഎസ് ജില്ലാ സെക്രട്ടറി സികെ ശക്കീര്‍ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തും.
കരുവള്ളി അബ്ദുറഹീം, സോണ്‍ പ്രസിഡണ്ട് നജ്മുദ്ദീന് സഖാഫി, ജനറല്‍ സെക്രട്ടറി സിദ്ദീഖ് മുസ്ലിയാര് മക്കരപ്പറമ്പ്, പിപി മുജീബുറഹ്മാൻ വടക്കേമണ്ണ, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, മുസ്ഥഫ മുസ്ലിയാര് പട്ടര്‍ക്കടവ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അഹമ്മദലി കോഡൂര്‍ എന്നിവരും പ്രസംഗിക്കും.
കുറുവ സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ നാളെ വൈകുന്നേരം 7ന് മീനാര്കുഴിയിലും പൂക്കോട്ടൂര്‍, കോഡൂര്‍, കൂട്ടിലങ്ങാടി എന്നീ സര്‍ക്കിള്‍ കൗണ്‍സിലുകള്‍ വെള്ളിയാഴ്ച യഥാക്രമം മുണ്ടിതൊടിക, ചെമ്മങ്കടവ്, പെരിന്താറ്റിരി എന്നിവടങ്ങളിലും മലപ്പുറം സര്‍ക്കിള്‍ ഞായറാഴ്ച കുന്നുമ്മല്‍ വാദീസലാമിലും മക്കരപ്പറമ്പ് സര്‍ക്കിള്‍ ഈ മാസം 28ന് മുതീരിപ്പടിയിലും നടക്കും.
പ്രകടനം, സിയാറത്ത്, പതാക ഉയര്‍ത്തല്‍, റിപ്പോര്‍ട്ട് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ പരിപാടികളാണ് കൗണ്‍സിലിന്റെ ഭാഗമായി നടക്കുക. മലപ്പുറം സോണ്‍ യൂത്ത് കൗണ്‍സില്‍ അടുത്ത മാസം 12ന് കൂട്ടിലങ്ങാടി ഫാത്തിമാസ് ഓഡിറ്റോറിയത്തില്‍ നടക്കും.
Most Read: കര്‍ഷക സംഘടനകളുടെ യോഗം നാളെ; സര്‍ക്കാര്‍ നിര്‍ദേശം ചര്‍ച്ച ചെയ്യും