മലപ്പുറം: വണ്ടൂര്‍ പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 24 ആയി. കീഴാറ്റൂര്‍ സ്വദേശികളായ മുതിരകുളവന്‍ മുഹമ്മദ് അന്‍സാര്‍ (21), തോരക്കാട്ടില്‍ ശഫീഖ് (21), പന്തല്ലൂര്‍ ആമക്കാട് സ്വദേശി അബ്ദുറഹീം (23) എന്നിവരാണ് പിടിയിലായത്.
കേസിൽ ഇനിയും ഇരുപതോളം പേര് കൂടി അറസ്റ്റിലാകാനുണ്ട്. പാണ്ടിക്കാട് സ്വദേശിയായ പതിനേഴുകാരി പീഡനത്തിന് ഇരയായ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത് നാല്പത്തിനാല് പേരാണ്.
13 വയസായിരിക്കെ 2016ലാണ് പെണ്‍കുട്ടി ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. പിന്നീട് പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായെന്നാണ് കേസ്.
Malabar News: കൈക്കൂലിക്കേസില്‍ വനപാലകര്‍ പിടിയില്‍